"തളിരി’ൽനിന്ന് തുണി സഞ്ചി റെഡി



  വർക്കല  ചെറുന്നിയൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ തുണി സഞ്ചികൾ നിർമിച്ച് നൽകുന്നു. "തളിർ' എന്ന തുണിസഞ്ചി നിർമാണ യൂണിറ്റിൽ  കുടുംബശ്രീയിലെ 9 അംഗങ്ങളാണുള്ളത്.  കുടുംബശ്രീ തൊഴിൽ സംരംഭക യൂണിറ്റ് ഇതിനകം വിവിധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യക്തികൾ തുടങ്ങിയവർ നൽകുന്ന ഓർഡർ അനുസരിച്ച് തുണി സഞ്ചികൾ നൽകി വരുന്നുണ്ട്‌. പദ്ധതി ബി സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് എം ഇർഫാൻ, കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News