19 April Friday

"തളിരി’ൽനിന്ന് തുണി സഞ്ചി റെഡി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

വർക്കല 
ചെറുന്നിയൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ തുണി സഞ്ചികൾ നിർമിച്ച് നൽകുന്നു. "തളിർ' എന്ന തുണിസഞ്ചി നിർമാണ യൂണിറ്റിൽ  കുടുംബശ്രീയിലെ 9 അംഗങ്ങളാണുള്ളത്. 
കുടുംബശ്രീ തൊഴിൽ സംരംഭക യൂണിറ്റ് ഇതിനകം വിവിധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യക്തികൾ തുടങ്ങിയവർ നൽകുന്ന ഓർഡർ അനുസരിച്ച് തുണി സഞ്ചികൾ നൽകി വരുന്നുണ്ട്‌. പദ്ധതി ബി സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് എം ഇർഫാൻ, കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top