തലസ്ഥാനത്ത് പ്രേംനസീർ സ്‌ക്വയർ

നന്തൻകോട് ജങ്‌ഷനിലെ പ്രേംനസീർ 
സ്‌ക്വയർ


തിരുവനന്തപുരം മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേംനസീർ സ്‌ക്വയർ വരുന്നു. നന്തൻകോട് ജങ്‌ഷനിലെ പൊതുമരാമത്ത് റൗണ്ട് എബൌട്ടിനാണ്‌ പ്രേംനസീർ സ്‌ക്വയർ എന്ന് നാമകരണം ചെയ്യുന്നത്‌.   ഇതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകി. നാച്യുറൽ കമ്പനിയാണ് സ്‌ക്വയർ രൂപകൽപ്പനചെയ്‌തത്‌. നിർമാണ ചെലവും പരിപാലനവും സുഹൃത് സമിതി നിർവഹിക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം 27ന്‌ വൈകിട്ട്‌ 5.30ന് വി കെ പ്രശാന്ത് എംഎൽഎ നിർവഹിക്കും. പ്രേംനസീറിന്റെ 97–--ാം ജന്മദിനമായ ഏപ്രിൽ ഏഴിന് സ്‌ക്വയർ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യുമെന്ന് സുഹൃത്‌ സമിതി ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News