28 March Thursday

തലസ്ഥാനത്ത് പ്രേംനസീർ സ്‌ക്വയർ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

നന്തൻകോട് ജങ്‌ഷനിലെ പ്രേംനസീർ 
സ്‌ക്വയർ

തിരുവനന്തപുരം
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേംനസീർ സ്‌ക്വയർ വരുന്നു. നന്തൻകോട് ജങ്‌ഷനിലെ പൊതുമരാമത്ത് റൗണ്ട് എബൌട്ടിനാണ്‌ പ്രേംനസീർ സ്‌ക്വയർ എന്ന് നാമകരണം ചെയ്യുന്നത്‌.  
ഇതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകി. നാച്യുറൽ കമ്പനിയാണ് സ്‌ക്വയർ രൂപകൽപ്പനചെയ്‌തത്‌. നിർമാണ ചെലവും പരിപാലനവും സുഹൃത് സമിതി നിർവഹിക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം 27ന്‌ വൈകിട്ട്‌ 5.30ന് വി കെ പ്രശാന്ത് എംഎൽഎ നിർവഹിക്കും. പ്രേംനസീറിന്റെ 97–--ാം ജന്മദിനമായ ഏപ്രിൽ ഏഴിന് സ്‌ക്വയർ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യുമെന്ന് സുഹൃത്‌ സമിതി ഭാരവാഹികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top