സിപിഐ എം ഗൃഹ സന്ദര്‍ശനം
കിളിമാനൂർ ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടി സിപിഐഎമ്മിന്റെ ഗൃഹസന്ദർശന പരീപാടിക്കായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം എ റഹീം എംപി കിളിമാനൂർ ഏരിയായിലെ നാവായിക്കുളം പഞ്ചായത്തിലെ കുടവൂരിലെ വിവിധ വീടുകളിലെത്തി. സിപിഐ എം ഏരിയാകമ്മറ്റിയംഗം ഇ ജലാൽ, ലോക്കൽ സെക്രട്ടറി എസ് സുധീർ, വിജിൻ എന്നിവരും കൂടെ ഉണ്ടായിരുന്നു. ജില്ലാ കമ്മറ്റിയംഗം ബി സത്യന്റെ നേതൃത്വത്തിൽ നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ ലോക്കലിലെ വേലൻകോണം കോളനിയിൽ സന്ദർശനം നടത്തി. കോളനിക്കാരുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം കേൾക്കുകയും അവയ്ക്ക് അർഹമായ പരിഗണന ഉറപ്പുനല്‍കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി എസ് കെ സുനി, എസ് നോവൽരാജ്, യമുന എന്നിവരുംഒപ്പമുണ്ടായിരുന്നു. നഗരൂർ ലോക്കലിലെ വിവിധ പ്രദേശങ്ങളിലെ ഗൃഹസന്ദർശനത്തിന് ഏരിയാകമ്മറ്റിയംഗങ്ങളായ എം ഷിബു, ഡി സ്മിത, ലോക്കൽ സെക്രട്ടറി ഡി രജിത്എന്നിവർ നേതൃത്വം നല്കി. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഏരിയാകമ്മറ്റിയംഗങ്ങളായ എം ഷാജഹാൻ, കെ രാജേന്ദ്രൻ, ആർ കെ ബൈജു, ലോക്കൽസെക്രട്ടറിമാരായ എസ് രഘുനാഥൻ, എസ് പ്രദീപ് കുമാർ, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സാബു തുടങ്ങിയവർ നേതൃത്വം നല്കി. Read on deshabhimani.com