26 April Friday

സിപിഐ എം ഗൃഹ സന്ദര്‍ശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി കുടവൂരിൽ ​ഗൃഹസന്ദർശനത്തിൽ

കിളിമാനൂർ
ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടി ​സിപിഐഎമ്മിന്റെ ഗൃഹസന്ദർശന പരീപാടിക്കായി ഡിവൈഎഫ്ഐ  അഖിലേന്ത്യാ പ്രസിഡന്റ്  എം എ റഹീം  എംപി കിളിമാനൂർ ഏരിയായിലെ നാവായിക്കുളം  പഞ്ചായത്തിലെ കുടവൂരിലെ വിവിധ വീടുകളിലെത്തി. സിപിഐ എം ഏരിയാകമ്മറ്റിയം​ഗം ഇ ജലാൽ, ലോക്കൽ സെക്രട്ടറി എസ് സുധീർ, വിജിൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.
ജില്ലാ കമ്മറ്റിയം​ഗം ബി സത്യന്റെ നേതൃത്വത്തിൽ ന​ഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ  ലോക്കലിലെ  വേലൻകോണം കോളനിയിൽ സന്ദർശനം നടത്തി. കോളനിക്കാരുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം കേൾക്കുകയും അവയ്‌ക്ക്‌ അർഹമായ പരി​ഗണന  ഉറപ്പുനല്കുകയും ചെയ്തു. 
ലോക്കൽ സെക്രട്ടറി എസ് കെ സുനി, എസ് നോവൽരാജ്, യമുന എന്നിവരുംഒപ്പമുണ്ടായിരുന്നു. ന​ഗരൂർ ലോക്കലിലെ വിവിധ പ്രദേശങ്ങളിലെ ​ഗൃഹസന്ദർശനത്തിന് ഏരിയാകമ്മറ്റിയം​ഗങ്ങളായ എം ഷിബു, ഡി സ്മിത, ലോക്കൽ സെക്രട്ടറി ഡി രജിത്എന്നിവർ നേതൃത്വം നല്കി. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഏരിയാകമ്മറ്റിയം​ഗങ്ങളായ എം ഷാജഹാൻ, കെ രാജേന്ദ്രൻ, ആർ കെ ബൈജു, ലോക്കൽസെക്രട്ടറിമാരായ എസ് രഘുനാഥൻ, എസ് പ്രദീപ് കുമാർ, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സാബു തുടങ്ങിയവർ നേതൃത്വം നല്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top