ആറയൂർ ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ യൂണിറ്റ് ആരംഭിച്ചു

ആറയൂർ ഗവ.ലക്ഷ്മി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വൃക്ഷത്തൈ യൂണിറ്റ് ഉദ്ഘാടനം 
പ്രിൻസിപ്പൽ ഡോ.കെ ലൈലാസ് നിർവഹിക്കുന്നു


  പാറശാല ആറയൂർ ഗവ.ലക്ഷ്‌മി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ  യൂണിറ്റ് ആരംഭിച്ചു.ആഗോള താപനത്തിനെതിരെ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ചെങ്കൽ പഞ്ചായത്തും സ്കൂളും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കിയത്.ഇതിന്റെ ഭാഗമായി ചെങ്കൽ  പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷത്തൈ വളർത്തി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും വിതരണം ചെയ്യുവാൻ ആറയൂർ ഗവ.ലക്ഷ്മി വിലാസം സ്കൂളിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനം  പ്രിൻസിപ്പൽ ഡോ. കെ ലൈലാസ് നിർവഹിച്ചു.വാർഡ് മെമ്പർ വിജയകുമാരി അധ്യക്ഷയായി. പിറ്റിഎ പ്രസിഡന്റ്‌ അജികുമാർ, വൈസ് പ്രസിഡന്റ്‌ മുരളീധരൻ നായർ, എസ്എംസി ചെയർമാൻ ബിനുകുമാർ, ഹെഡ്മിസ്ട്രസ്‌ ജയലേഖ, ചെങ്കൽ  പഞ്ചായത്ത് ഓവർസിയർ മോഹനൻ, എ ഇ നീരജ് എന്നിവർ  സംസാരിച്ചു.   Read on deshabhimani.com

Related News