ബങ്ക്കട 
കുത്തിപ്പൊളിച്ച് 
മോഷണം



വർക്കല  ബങ്ക്കട കുത്തിപ്പൊളിച്ച് സാധനങ്ങളും പണവും കവർന്നതായി പരാതി. വർക്കല പൊലീസ് സ്റ്റേഷന് സമീപം പഴയ സബ് രജിസ്ട്രാർ ഓഫീസിന്റെ പിന്നിലെ  രാഹുൽ സ്റ്റോഴ്സിൽ വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം . ബങ്ക്കടയുടെ പിൻഭാഗവും മേൽക്കൂരയും കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ കടയിലുണ്ടായിരുന്ന 20,000 രൂപയോളം വിലവരുന്ന സിഗരറ്റുകളും 3000 രൂപയോളം വരുന്ന നാണയങ്ങളും കവർന്നതായി ഉടമ  രാഹുൽ വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.   Read on deshabhimani.com

Related News