18 April Thursday

ബങ്ക്കട 
കുത്തിപ്പൊളിച്ച് 
മോഷണം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
വർക്കല 
ബങ്ക്കട കുത്തിപ്പൊളിച്ച് സാധനങ്ങളും പണവും കവർന്നതായി പരാതി. വർക്കല പൊലീസ് സ്റ്റേഷന് സമീപം പഴയ സബ് രജിസ്ട്രാർ ഓഫീസിന്റെ പിന്നിലെ  രാഹുൽ സ്റ്റോഴ്സിൽ വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം . ബങ്ക്കടയുടെ പിൻഭാഗവും മേൽക്കൂരയും കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ കടയിലുണ്ടായിരുന്ന 20,000 രൂപയോളം വിലവരുന്ന സിഗരറ്റുകളും 3000 രൂപയോളം വരുന്ന നാണയങ്ങളും കവർന്നതായി ഉടമ  രാഹുൽ വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top