പ്രതിധ്വനിയും 
യുവജനക്ഷേമ ബോര്‍ഡും ലഹരിവിരുദ്ധ റാലി നടത്തി

പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗോൾ ചലഞ്ച് 
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു


കഴക്കൂട്ടം  സേ നോ ടു ഡ്രഗ്‌സ് എന്ന പ്രമേയത്തില്‍ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് കടകംപള്ളി പറഞ്ഞു. ടെക്‌നോപാര്‍ക്ക് ഭവാനി ബില്‍ഡിങ്ങിന് മുന്നില്‍ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.  ടെക്‌നോപാര്‍ക്കിലെ ഐടി മന്ദിരങ്ങൾക്ക്‌ മുന്നിലൂടെ നൂറിലധികം ടെക്കികള്‍ റാലി നടത്തി. തുടര്‍ന്ന് മില്യണ്‍ ഗോള്‍ ചലഞ്ചിലും സിഗ്നേച്ചര്‍ വാളിലും ടെക്കികള്‍ പങ്കെടുത്തു. ലഹരിവിരുദ്ധ ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു.  യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് അധ്യക്ഷനായി. യുവജനക്ഷേമ ബോര്‍ഡ് അംഗം അന്‍സാരി, പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ്, വിനീത് ചന്ദ്രന്‍ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News