18 April Thursday

പ്രതിധ്വനിയും 
യുവജനക്ഷേമ ബോര്‍ഡും ലഹരിവിരുദ്ധ റാലി നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗോൾ ചലഞ്ച് 
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം 
സേ നോ ടു ഡ്രഗ്‌സ് എന്ന പ്രമേയത്തില്‍ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് കടകംപള്ളി പറഞ്ഞു. ടെക്‌നോപാര്‍ക്ക് ഭവാനി ബില്‍ഡിങ്ങിന് മുന്നില്‍ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. 
ടെക്‌നോപാര്‍ക്കിലെ ഐടി മന്ദിരങ്ങൾക്ക്‌ മുന്നിലൂടെ നൂറിലധികം ടെക്കികള്‍ റാലി നടത്തി. തുടര്‍ന്ന് മില്യണ്‍ ഗോള്‍ ചലഞ്ചിലും സിഗ്നേച്ചര്‍ വാളിലും ടെക്കികള്‍ പങ്കെടുത്തു. ലഹരിവിരുദ്ധ ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു.
 യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് അധ്യക്ഷനായി. യുവജനക്ഷേമ ബോര്‍ഡ് അംഗം അന്‍സാരി, പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ്, വിനീത് ചന്ദ്രന്‍ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top