എൽഡിഎഫ് കൺവൻഷൻ സംഘടിപ്പിച്ചു



    വഞ്ചിയൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെട്ടുകാട് വാർഡിൽ എൽഡിഎഫ് കൺവൻഷൻ ചേർന്നു. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.  സിപിഐ നേതാവ് സോളമൻ വെട്ടുകാട് അധ്യക്ഷനായി. സ്ഥാനാർഥി ക്‌ളൈനസ് റൊസാരിയോ, മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, സിപിഐ എം  ഏരിയ സെക്രട്ടറി സി ലെനിൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണിക്കൃഷ്ണൻ, സിപിഐ എം നേതാക്കളായ ആർ അശ്വിനികുമാർ, ഡി ആർ അനിൽ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് സഹായദാസ് എന്നിവർ പങ്കെടുത്തു. സോളമൻ വെട്ടുകാട് ചെയർമാനായും കെ രവീന്ദ്രൻ ജനറൽ സെക്രട്ടറിയായും 1001 പേരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.   Read on deshabhimani.com

Related News