25 April Thursday
വെട്ടുകാട്‌ ഉപതെരഞ്ഞെടുപ്പ്

എൽഡിഎഫ് കൺവൻഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

 

 
വഞ്ചിയൂർ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വെട്ടുകാട് വാർഡിൽ എൽഡിഎഫ് കൺവൻഷൻ ചേർന്നു. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 
സിപിഐ നേതാവ് സോളമൻ വെട്ടുകാട് അധ്യക്ഷനായി. സ്ഥാനാർഥി ക്‌ളൈനസ് റൊസാരിയോ, മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, സിപിഐ എം  ഏരിയ സെക്രട്ടറി സി ലെനിൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണിക്കൃഷ്ണൻ, സിപിഐ എം നേതാക്കളായ ആർ അശ്വിനികുമാർ, ഡി ആർ അനിൽ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് സഹായദാസ് എന്നിവർ പങ്കെടുത്തു. സോളമൻ വെട്ടുകാട് ചെയർമാനായും കെ രവീന്ദ്രൻ ജനറൽ സെക്രട്ടറിയായും 1001 പേരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top