ഡിഎഡബ്ല്യുഎഫ് വെഞ്ഞാറമൂട് 
ഏരിയ സമ്മേളനം

ഡിഎഡബ്ല്യുഎഫ് വെഞ്ഞാറമൂട് ഏരിയ സമ്മേളനം സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി 
ഇ എ സലിം ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട് ഡിഎഡബ്ല്യുഎഫ് വെഞ്ഞാറമൂട് ഏരിയ സമ്മേളനം സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് തരണി അധ്യക്ഷനായി. വികലാംഗ കോർപറേഷൻ ചെയർപേഴ്സൻ അഡ്വ. ജയാ ഡാളി, ജില്ലാ സെക്രട്ടറി അജി ആമ്പാടി, വട്ടയം അനി വിജയമ്മ, സുനിമോൾ, ഇരിപ്പോട് ബാബു, കൈമ്മനം ചന്ദ്രൻ, പേരൂർക്കട സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു. തങ്കമണി റിപ്പോർട്ട് അവതരിപ്പിച്ചു. ശശിധരൻനായർ നന്ദി പറഞ്ഞു. 31അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ശശിധരൻനായർ (പ്രസിഡന്റ്‌), ജി പ്രദീപ്‌, പ്രസന്നകുമാരിയമ്മ (വൈസ് പ്രസിഡന്റുമാർ), തങ്കമണി (സെക്രട്ടറി), ചിസി, മധു കല്ലറ (ജോയിന്റ് സെക്രട്ടറിമാർ), ശബരി (ട്രഷറർ). Read on deshabhimani.com

Related News