അഭിഷേകിന്റെ ചിത്രപ്രദർശനം സമാപിച്ചു
തിരുവനന്തപുരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി മോഡൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി എൻ അഭിഷേക് സംഘടിപ്പിച്ച ‘ബ്രഷ്സ് സ്ട്രോക്സ് ഓഫ് ഹോപ് ചാരിറ്റി പെയിന്റിങ് എക്സിബിഷൻ’ സമാപിച്ചു. സമാപനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മോഡൽ സ്കൂൾ പിടിഎ പ്രസിഡന്റ് ഗോപി അധ്യക്ഷനായി. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡിഇഒ സുരേഷ് ബാബു, മോഡൽ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ്, ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ, കമുകറ ശ്രീകുമാർ, ആർസിസിയിലെ ഡോക്ടർ ഹരിഹരൻ, അഡ്വ. പുഞ്ചക്കരി പ്രഭാകരൻ, മണക്കാട് നന്ദൻ, സജിൻ, രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു. വെള്ളയമ്പലം ആൽത്തറ ജങ്ഷൻ അമ്യൂസിയം ഗ്യാലറിയിലാണ് മൂന്നുദിവസത്തെ ചിത്രപ്രദർശനം സംഘടിപ്പിച്ചത്. വിൽപ്പനയിലൂടെ ലഭിച്ച 30,000 രൂപ ആർസിസിയിലെ കനിവ് ക്യാൻസർ കെയർ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് ഡോ. ഹരിഹരന് കൈമാറി. Read on deshabhimani.com