18 April Thursday

അഭിഷേകിന്റെ ചിത്രപ്രദർശനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

വിൽപ്പനയിലൂടെ ലഭിച്ച 30,000 രൂപ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ആർസിസിയിലെ കനിവ്‌ ക്യാൻസർ കെയർ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ്‌ ഡോ. ഹരിഹരന്‌ കൈമാറുന്നു

തിരുവനന്തപുരം
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി മോഡൽ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥി എൻ അഭിഷേക്‌ സംഘടിപ്പിച്ച ‘ബ്രഷ്‌സ്‌ സ്‌ട്രോക്‌സ്‌ ഓഫ്‌ ഹോപ്‌ ചാരിറ്റി പെയിന്റിങ്‌ എക്‌സിബിഷൻ’ സമാപിച്ചു. സമാപനം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. മോഡൽ സ്‌കൂൾ പിടിഎ പ്രസിഡന്റ്‌ ഗോപി അധ്യക്ഷനായി. ചിത്രകാരൻ കാരയ്‌ക്കാമണ്ഡപം വിജയകുമാർ, ഡിഇഒ സുരേഷ്‌ ബാബു, മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ്‌, ശ്രീവരാഹം വാർഡ്‌ കൗൺസിലർ എസ്‌ വിജയകുമാർ, കമുകറ ശ്രീകുമാർ, ആർസിസിയിലെ ഡോക്ടർ ഹരിഹരൻ, അഡ്വ. പുഞ്ചക്കരി പ്രഭാകരൻ, മണക്കാട്‌ നന്ദൻ, സജിൻ, രാജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. വെള്ളയമ്പലം ആൽത്തറ ജങ്‌ഷൻ അമ്യൂസിയം ഗ്യാലറിയിലാണ്‌ മൂന്നുദിവസത്തെ ചിത്രപ്രദർശനം സംഘടിപ്പിച്ചത്‌. വിൽപ്പനയിലൂടെ ലഭിച്ച 30,000 രൂപ ആർസിസിയിലെ കനിവ്‌ ക്യാൻസർ കെയർ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ്‌ ഡോ. ഹരിഹരന്‌ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top