ഡിവൈഎഫ്ഐക്കെതിരായ ഓൺലൈൻ 
മാധ്യമ പ്രചാരണം അടിസ്ഥാനരഹിതം



ചിറയിൻകീഴ് കൂന്തള്ളൂര്‍ സ്വദേശിയായിരുന്ന പത്താം ക്ലാസ്‌ വിദ്യാർഥിനി രാഖിശ്രീയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് ഡിവൈഎഫ്ഐ പ്രവർത്തകനെന്ന നിലയിൽ പ്രചരിക്കുന്ന ഓൺലൈൻ മാധ്യമ വാർത്ത തികച്ചും അടിസ്ഥാനരഹിതവും വ്യാജവും കെട്ടിച്ചമച്ചതുമാണന്ന് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ മാധ്യമമായ കർമ ന്യൂസ് പോർട്ടലാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ചത്. ആരോപണ വിധേയനായ യുവാവിന് ഡിവൈഎഫ്ഐയുമായോ,  സംഘടനയുടെ എതെങ്കിലും ഘടകത്തിലോ അംഗത്വമില്ല. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാൽ  യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനാണെന്ന കാര്യം ആർക്കും ബോധ്യപ്പെടും. വസ്തുത ഇതായിരിക്കെ ഡിവൈഎഫ്ഐക്കെതിരെ കരുതിക്കുട്ടി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന കർമന്യൂസിനും ജീവനക്കാർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യാജ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി ജി വിഷ്ണുചന്ദ്രൻ  അറിയിച്ചു. Read on deshabhimani.com

Related News