16 April Tuesday
പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം

ഡിവൈഎഫ്ഐക്കെതിരായ ഓൺലൈൻ 
മാധ്യമ പ്രചാരണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
ചിറയിൻകീഴ്
കൂന്തള്ളൂര്‍ സ്വദേശിയായിരുന്ന പത്താം ക്ലാസ്‌ വിദ്യാർഥിനി രാഖിശ്രീയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് ഡിവൈഎഫ്ഐ പ്രവർത്തകനെന്ന നിലയിൽ പ്രചരിക്കുന്ന ഓൺലൈൻ മാധ്യമ വാർത്ത തികച്ചും അടിസ്ഥാനരഹിതവും വ്യാജവും കെട്ടിച്ചമച്ചതുമാണന്ന് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ മാധ്യമമായ കർമ ന്യൂസ് പോർട്ടലാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ചത്. ആരോപണ വിധേയനായ യുവാവിന് ഡിവൈഎഫ്ഐയുമായോ,  സംഘടനയുടെ എതെങ്കിലും ഘടകത്തിലോ അംഗത്വമില്ല. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാൽ  യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനാണെന്ന കാര്യം ആർക്കും ബോധ്യപ്പെടും. വസ്തുത ഇതായിരിക്കെ ഡിവൈഎഫ്ഐക്കെതിരെ കരുതിക്കുട്ടി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന കർമന്യൂസിനും ജീവനക്കാർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യാജ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി ജി വിഷ്ണുചന്ദ്രൻ  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top