അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തി

പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു


നെടുമങ്ങാട് വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി ജീവനക്കാര്‍ നെടുമങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി ഡി ലതിക, ഷീബ, രാധിക, ഗീത, ഷൈല എന്നിവര്‍ നേതൃത്വം നല്‍കി.  തുടര്‍ന്ന് നടന്ന ധര്‍ണ കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഒ ബി ഷീബ അധ്യക്ഷയായി.  ഡി ലതിക, മന്നൂര്‍ക്കോണം രാജേന്ദ്രന്‍, എന്‍ ആര്‍ ബൈജു, ടി പത്മകുമാര്‍, ഷൈല  എന്നിവര്‍ സംസാരിച്ചു.  Read on deshabhimani.com

Related News