നിലംനികത്താൻ പെർമിറ്റ് നൽകിയത്‌ 
ക്രമവിരുദ്ധമായെന്ന്‌



വിളപ്പിൽ  വിളവൂർക്കൽ പഞ്ചായത്തിൽ താൽക്കാലിക ചുമതലയ്‌ക്കെത്തിയ സെക്രട്ടറി ക്രമവിരുദ്ധമായി പെർമിറ്റ് നൽകിയതായി എൽഡിഎഫ് ആരോപണം. പെരിങ്ങോട്ടുകോണത്ത് കുന്നിടിച്ചു നികത്തിയ പ്ലോട്ടുകൾക്കാണ്‌ സെക്രട്ടറി എം എ ബിന്ദുരാജ് അനുമതി നൽകിയത്.  മലയിൻകീഴ് പഞ്ചായത്ത് സെക്രട്ടറിയായ ബിന്ദുരാജിന്‌ വിളവൂർക്കൽ പഞ്ചായത്തിൽ 10 ദിവസത്തെ അധികചുമതല നൽകിയതായിരുന്നു. കോൺഗ്രസും ബിജെപിയും ചേർന്നു ഭരിക്കുന്ന പഞ്ചായത്തിൽ ജനങ്ങളുടെ നിരവധി പരാതികളും അപേക്ഷകളും കെട്ടിക്കിടക്കുമ്പോൾ പരിശോധന പോലുമില്ലാതെ നിലം നികത്താൻ താൽക്കാലിക സെക്രട്ടറി അനുമതി നൽകിയതോടെയാണ് എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.   അവധിയിൽ പോയ സെക്രട്ടറി തിരിച്ചു വന്നശേഷം ഇത്തരം പ്രധാന വിഷയങ്ങളിൽ നടപടി സ്വീകരിച്ചാൽ മതി എന്നതാണ് എൽഡിഎഫിന്റെ  ആവശ്യം. എല്ലാ നിയമവശവും പരിശോധിച്ചാണ് അനുമതി നൽകിയതെന്നാണ്‌ ബിന്ദുരാജിന്റെ പ്രതികരണം. Read on deshabhimani.com

Related News