27 April Saturday

നിലംനികത്താൻ പെർമിറ്റ് നൽകിയത്‌ 
ക്രമവിരുദ്ധമായെന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
വിളപ്പിൽ 
വിളവൂർക്കൽ പഞ്ചായത്തിൽ താൽക്കാലിക ചുമതലയ്‌ക്കെത്തിയ സെക്രട്ടറി ക്രമവിരുദ്ധമായി പെർമിറ്റ് നൽകിയതായി എൽഡിഎഫ് ആരോപണം. പെരിങ്ങോട്ടുകോണത്ത് കുന്നിടിച്ചു നികത്തിയ പ്ലോട്ടുകൾക്കാണ്‌ സെക്രട്ടറി എം എ ബിന്ദുരാജ് അനുമതി നൽകിയത്.  മലയിൻകീഴ് പഞ്ചായത്ത് സെക്രട്ടറിയായ ബിന്ദുരാജിന്‌ വിളവൂർക്കൽ പഞ്ചായത്തിൽ 10 ദിവസത്തെ അധികചുമതല നൽകിയതായിരുന്നു. കോൺഗ്രസും ബിജെപിയും ചേർന്നു ഭരിക്കുന്ന പഞ്ചായത്തിൽ ജനങ്ങളുടെ നിരവധി പരാതികളും അപേക്ഷകളും കെട്ടിക്കിടക്കുമ്പോൾ പരിശോധന പോലുമില്ലാതെ നിലം നികത്താൻ താൽക്കാലിക സെക്രട്ടറി അനുമതി നൽകിയതോടെയാണ് എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
 
അവധിയിൽ പോയ സെക്രട്ടറി തിരിച്ചു വന്നശേഷം ഇത്തരം പ്രധാന വിഷയങ്ങളിൽ നടപടി സ്വീകരിച്ചാൽ മതി എന്നതാണ് എൽഡിഎഫിന്റെ  ആവശ്യം. എല്ലാ നിയമവശവും പരിശോധിച്ചാണ് അനുമതി നൽകിയതെന്നാണ്‌ ബിന്ദുരാജിന്റെ പ്രതികരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top