പോരായ്മകളുടെ തിരുത്തൽ
ശക്തിയാകണം: എ വിജയരാഘവൻ



പാറശാല മോദി ഭരണത്തിലൂടെ തീവ്രവർഗീയത വൻസന്നാഹങ്ങളോടെ നമ്മുടെ നാടിനെ പിന്നോട്ടുവലിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത സംഘപരിവാറി​ന്റെ കൈകളിലെത്തിയ ഇന്ത്യ ഇന്ന് വർഗീയ വിദ്വേഷ രാഷ്ട്രീയത്തിലേക്ക്‌ എത്തി. കോൺഗ്രസി​ന്റെ ദൗർബല്യമാണ് ഇതിലേക്ക് നയിച്ചത്. ഇത്തരം പോരായ്മകളുടെ തിരുത്തൽശക്തികളായി നാം മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ എം പാറശാല ഏരിയ സമ്മേളന സമാപനത്തോട്‌ അനുബന്ധിച്ച് വെർച്വൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.   സമൂഹതാൽപ്പര്യത്തിനുവേണ്ടി പാർടി ഏറ്റെടുക്കുന്ന പ്രവൃത്തികളെ ജനം നെഞ്ചോട് ചേർക്കുന്നുണ്ടെങ്കിലും വികസനത്തെ തകർക്കുന്ന നിലപാടാണ് പ്രതിപക്ഷത്തി​ന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ കമ്മിറ്റിയംഗം കടകുളം ശശി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങൾ, പാർടി അംഗങ്ങൾ, വർഗ ബഹുജന സംഘടനാ പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വെബിനാറിൽ പങ്കെടുത്തു. Read on deshabhimani.com

Related News