ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് തീപിടിച്ചു

നെയ്യാറ്റിന്‍കര ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ


നെയ്യാറ്റിൻകര  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പുതിയതുറ സ്വദേശി ജോയി, സുഹൃത്ത് എന്നിവർ ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ചൊവ്വ വൈകിട്ട് നാലോടെ നെയ്യാറ്റിൻകര  സ്വദേശാഭിമാനി ടൗൺഹാളിന് മുന്നിലാണ് സംഭവം. ഉടൻ പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീയണച്ചു.    ചൊവ്വ വൈകിട്ട് നാലേമുക്കാലോടെ മ‍ഞ്ചവിളാകത്തിന് സമീപം മലയിക്കടയിൽ ഓടിക്കൊണ്ടിരുന്ന നാനോ കാറിനും തീപിടിച്ചു. മഞ്ചവിളാകം ഇടഞ്ഞി  ആശ്രമത്തിന്റേതാണ് വാഹനം. കാറോടിച്ചിരുന്നത് സുശീലാഭായിയായിരുന്നു. ഇവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ എൻജിന്റെ ഭാ​ഗത്തുനിന്നാണ്  പുകയുയർന്നത്. Read on deshabhimani.com

Related News