ലോകജല ദിനത്തിൽ 1000 കുളം നാടിന് സമർപ്പിക്കും

കളമച്ചൽ അയലത്തുവിളാകം ചിറ


തിരുവനന്തപുരം സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച 1000 കുളങ്ങൾ ലോകജലദിനമായ ബുധനാഴ്ച നാടിന് സമർപ്പിക്കും. കുളങ്ങളുടെ പൂർത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് വാമനപുരം കളമച്ചൽ വാർഡിലെ അയിലത്തുവിളാകം ചിറയിൽ പകൽ 11ന് നിർവഹിക്കും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന 2000 കുളങ്ങളുടെ ആദ്യ ഘട്ടമായി പൂർത്തീകരിച്ച 1000 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഗ്രാമപഞ്ചായത്ത് തലങ്ങളിലും ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും. Read on deshabhimani.com

Related News