26 April Friday

ലോകജല ദിനത്തിൽ 1000 കുളം നാടിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കളമച്ചൽ അയലത്തുവിളാകം ചിറ

തിരുവനന്തപുരം
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച 1000 കുളങ്ങൾ ലോകജലദിനമായ ബുധനാഴ്ച നാടിന് സമർപ്പിക്കും. കുളങ്ങളുടെ പൂർത്തീകരണവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് വാമനപുരം കളമച്ചൽ വാർഡിലെ അയിലത്തുവിളാകം ചിറയിൽ പകൽ 11ന് നിർവഹിക്കും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന 2000 കുളങ്ങളുടെ ആദ്യ ഘട്ടമായി പൂർത്തീകരിച്ച 1000 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഗ്രാമപഞ്ചായത്ത് തലങ്ങളിലും ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top