സ്കൂളുകളിൽ ശുചിത്വം ഉറപ്പാക്കണം മന്ത്രി

നെടുമങ്ങാട് ടൗൺ യുപിഎസിലെ കിച്ചൻ കം ഡൈനിങ് ഹാൾ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു


നെടുമങ്ങാട്  സ്കൂളുകളിലെ പരിസര ശുചിത്വം ഉറപ്പാക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും അടങ്ങുന്ന പിടിഎ കമ്മിറ്റികൾ ജാഗ്രത കാട്ടണമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് ഗവ.ടൗൺ യുപി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ കിച്ചൻ കം ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷനായി. എച്ച്‌എം എസ് ജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി വസന്തകുമാരി, പി ഹരികേശൻ നായർ, ബി സതീശൻ, പിടിഎ പ്രസിഡന്റ് കെ എസ് ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി എ സുധീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News