19 April Friday

സ്കൂളുകളിൽ ശുചിത്വം ഉറപ്പാക്കണം മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

നെടുമങ്ങാട് ടൗൺ യുപിഎസിലെ കിച്ചൻ കം ഡൈനിങ് ഹാൾ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട് 
സ്കൂളുകളിലെ പരിസര ശുചിത്വം ഉറപ്പാക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും അടങ്ങുന്ന പിടിഎ കമ്മിറ്റികൾ ജാഗ്രത കാട്ടണമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് ഗവ.ടൗൺ യുപി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ കിച്ചൻ കം ഡൈനിങ് ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷനായി. എച്ച്‌എം എസ് ജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി വസന്തകുമാരി, പി ഹരികേശൻ നായർ, ബി സതീശൻ, പിടിഎ പ്രസിഡന്റ് കെ എസ് ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി എ സുധീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top