ഗെയിമിനിടെ തർക്കം; യുവാവിന് വെട്ടേറ്റു



പാറശാല മൊബൈൽ ഗെയിം കളിക്കുന്നതിനിടെ നടന്ന തർക്കത്തിൽ യുവാവിന്‌ വെട്ടേറ്റു. ചെങ്കവിള സ്വദേശി സജിനാ (22,  ശംഭു)ണ്‌ വെട്ടേറ്റത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ ചെങ്കളവിളയിലായിരുന്നു സംഭവം.  ഗെയിം കളിക്കുന്നതിനിടെ സജിന്റെ പ്രായപൂർത്തിയാകാത്ത സുഹൃത്തുമായി തർക്കമുണ്ടായി. തുടർന്ന്‌ സുഹൃത്ത്‌ തോളിൽ വെട്ടുകയായിരുന്നു. സജിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇരുവരും നിരവധി കേസിൽ പ്രതികളാണെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News