03 November Monday

ഗെയിമിനിടെ തർക്കം; യുവാവിന് വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
പാറശാല
മൊബൈൽ ഗെയിം കളിക്കുന്നതിനിടെ നടന്ന തർക്കത്തിൽ യുവാവിന്‌ വെട്ടേറ്റു. ചെങ്കവിള സ്വദേശി സജിനാ (22,  ശംഭു)ണ്‌ വെട്ടേറ്റത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ ചെങ്കളവിളയിലായിരുന്നു സംഭവം. 
ഗെയിം കളിക്കുന്നതിനിടെ സജിന്റെ പ്രായപൂർത്തിയാകാത്ത സുഹൃത്തുമായി തർക്കമുണ്ടായി. തുടർന്ന്‌ സുഹൃത്ത്‌ തോളിൽ വെട്ടുകയായിരുന്നു. സജിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇരുവരും നിരവധി കേസിൽ പ്രതികളാണെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top