സർക്കാർ സ്ഥാപനങ്ങളും പരിസരവും വിദ്യാർഥികൾ ശുചീകരിച്ചു



ചിറയിൻകീഴ് ചിറയിൻകീഴിലെ സർക്കാർ സ്ഥാപനങ്ങളും പരിസരവും  വിദ്യാർഥികൾ ശുചീകരിച്ചു. ചിറയിൻകീഴ് മുസലിയാർ  എൻജിനിയറിങ്‌ കോളേജിലെ 176, 534 എൻഎസ്എസ് യൂണിറ്റുകളുടെ ദീക്ഷ–- 2022 സപ്തദിന ക്യാമ്പിന്റെ  ഭാഗമായാണ്  വിവിധ സർക്കാർ സ്ഥാപനങ്ങളും പരിസരവും വിദ്യാർഥികൾ ശുചീകരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആർ രഞ്ചു, ശരണ്യ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് സ്റ്റേഷൻ, എക്‌സൈസ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കുകയും, ചിറയിൻകീഴ് ഒമ്പതാം വാർഡിലെ 47-–-ാം നമ്പർ അങ്കണവാടി നവീകരിക്കുകയും ചെയ്തു. അസിസ്റ്റന്റ്‌ പ്രൊഫസർമാരായ ബാബു ആർ മോഹൻ, പി ജി അരുൺ, വി എസ് അർജുൻ, കിരൺ കുമാർ എന്നിവർ  നേതൃത്വം നൽകി. Read on deshabhimani.com

Related News