20 April Saturday

സർക്കാർ സ്ഥാപനങ്ങളും പരിസരവും വിദ്യാർഥികൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
ചിറയിൻകീഴ്
ചിറയിൻകീഴിലെ സർക്കാർ സ്ഥാപനങ്ങളും പരിസരവും  വിദ്യാർഥികൾ ശുചീകരിച്ചു. ചിറയിൻകീഴ് മുസലിയാർ  എൻജിനിയറിങ്‌ കോളേജിലെ 176, 534 എൻഎസ്എസ് യൂണിറ്റുകളുടെ ദീക്ഷ–- 2022 സപ്തദിന ക്യാമ്പിന്റെ  ഭാഗമായാണ്  വിവിധ സർക്കാർ സ്ഥാപനങ്ങളും പരിസരവും വിദ്യാർഥികൾ ശുചീകരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തത്.
കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആർ രഞ്ചു, ശരണ്യ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് സ്റ്റേഷൻ, എക്‌സൈസ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കുകയും, ചിറയിൻകീഴ് ഒമ്പതാം വാർഡിലെ 47-–-ാം നമ്പർ അങ്കണവാടി നവീകരിക്കുകയും ചെയ്തു. അസിസ്റ്റന്റ്‌ പ്രൊഫസർമാരായ ബാബു ആർ മോഹൻ, പി ജി അരുൺ, വി എസ് അർജുൻ, കിരൺ കുമാർ എന്നിവർ  നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top