ആർ സദാശിവൻ നായരെ അനുസ്മരിച്ചു



മംഗലപുരം ദീർഘകാലം സിപിഐ എം കണിയാപുരം ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു ലോക്കൽ സെക്രട്ടറിയും  ഹെഡ് ലോഡ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന  ആർ സദാശിവൻ നായരുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം സഖാവിന്റെ വസതിയിൽ നടന്ന അനുസ്മരണയോഗം സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം ജലീൽ, സിഐടിയു മംഗലപുരം ഏരിയ സെക്രട്ടറി വേങ്ങോട് മധു, ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ ഉണ്ണികൃഷ്ണൻ നായർ, വി വിജയകുമാർ, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയിൽ തൊഴിലാളികൾ പങ്കെടുത്തു. Read on deshabhimani.com

Related News