കെഎസ്ആർടിസി ബസ് 
ഡ്രൈവർക്ക് മർദനം



കഴക്കൂട്ടം കെഎസ്ആർടിസി ബസ് ഡ്രൈവറെ സമാന്തര സർവീസ് നടത്തുന്ന ടെമ്പോ ഡ്രൈവർ ബസിൽ കയറി മർദിച്ചതായി പരാതി.  മർദനമേറ്റ് തോളെല്ലിന് പൊട്ടലുള്ള ആറ്റിങ്ങലിൽ ഡിപ്പോയിലെ ഡ്രൈവർ ബാജി (52) ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.  ബുധൻ വൈകിട്ട്‌ കാര്യവട്ടത്തിന് സമീപമാണ്‌ സംഭവം.  ബസ് ടെമ്പോയിൽ ഉരസിയെന്നാരോപിച്ച് ടെമ്പോ  ഡ്രൈവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടാകുകയും തുടർന്ന് ബസിൽ കയറി മർദിച്ചെന്നുമാണ് ബാജി ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. മർദനമേറ്റ് ബാജി അപ്പോൾത്തന്നെ പാങ്ങപ്പാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സതേടിയെങ്കിലും അവിടെനിന്ന്‌  ജനറൽ ആശുപത്രിയിൽ  മാറ്റുകയായിരുന്നു.  ശ്രീകാര്യം പൊലീസ് ടെമ്പോ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News