26 April Friday

കെഎസ്ആർടിസി ബസ് 
ഡ്രൈവർക്ക് മർദനം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കഴക്കൂട്ടം
കെഎസ്ആർടിസി ബസ് ഡ്രൈവറെ സമാന്തര സർവീസ് നടത്തുന്ന ടെമ്പോ ഡ്രൈവർ ബസിൽ കയറി മർദിച്ചതായി പരാതി. 
മർദനമേറ്റ് തോളെല്ലിന് പൊട്ടലുള്ള ആറ്റിങ്ങലിൽ ഡിപ്പോയിലെ ഡ്രൈവർ ബാജി (52) ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.  ബുധൻ വൈകിട്ട്‌ കാര്യവട്ടത്തിന് സമീപമാണ്‌ സംഭവം.  ബസ് ടെമ്പോയിൽ ഉരസിയെന്നാരോപിച്ച് ടെമ്പോ  ഡ്രൈവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടാകുകയും തുടർന്ന് ബസിൽ കയറി മർദിച്ചെന്നുമാണ് ബാജി ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. മർദനമേറ്റ് ബാജി അപ്പോൾത്തന്നെ പാങ്ങപ്പാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സതേടിയെങ്കിലും അവിടെനിന്ന്‌  ജനറൽ ആശുപത്രിയിൽ  മാറ്റുകയായിരുന്നു.  ശ്രീകാര്യം പൊലീസ് ടെമ്പോ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top