നഗർദീപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ മന്ത്രി 
വി ശിവൻകുട്ടി റീത്ത് സമർപ്പിക്കുന്നു


തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോയി. സംസ്ഥാന സർക്കാർ ഏർപ്പാടാക്കിയ ആംബുലൻസിലാണ് മൃതദേഹം കൊണ്ടുപോയത്. തൊഴിൽമന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി. മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ നവജ്യോത് ഖോസ, ലേബർ കമീഷണർ ഡോ. എസ് ചിത്ര എന്നിവരും ഒപ്പമുണ്ടായി. നഗർദീപിന്റെ കുടുംബത്തിന് എല്ലാസഹായവും നൽകുമെന്ന് മന്ത്രി സഹോദരൻ സകൽദീപിനെ അറിയിച്ചു. തൊഴിൽ വകുപ്പിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News