കണ്ണിമചിമ്മാതെ ഇന്ത്യയൊരുങ്ങി: 
ദേവദത്തന് റെക്കോഡ്



  വെഞ്ഞാറമൂട്  ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടംനേടി എട്ടാംക്ലാസ് വിദ്യാർഥി  ദേവദത്തൻ. പെൻസിൽകൊണ്ട് മനോഹരമായി ഇന്ത്യയെ വരയ്ക്കുകയും അതിൽ 24 രാജ്യത്തെ ഷെയ്ഡായി എഴുതുകയും ചെയ്തതാണ് റെക്കോഡിന് അർഹനായത്. 4 മിനിറ്റ് 50 സെക്കൻഡ് കൊണ്ട്  തിരുത്തൽ വരുത്താതെയാണ് വരച്ചത്. 9 സെന്റീമീറ്റർ പൊക്കവും 8 സെന്റീമീറ്റർ  വീതിയുമാണ് ചിത്രത്തിന്റെ വലിപ്പം.  ആലിയാട് പൂതാളംകുഴി  ഗോകുലത്തിൽ കർഷകനായ ഗോപിനാഥൻ നായരുടെയും അനിത കുമാരിയുടെയും മകനാണ് ദേവദത്തൻ. ശാലിനി ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ്.     Read on deshabhimani.com

Related News