18 April Thursday

കണ്ണിമചിമ്മാതെ ഇന്ത്യയൊരുങ്ങി: 
ദേവദത്തന് റെക്കോഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
 
വെഞ്ഞാറമൂട് 
ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടംനേടി എട്ടാംക്ലാസ് വിദ്യാർഥി  ദേവദത്തൻ. പെൻസിൽകൊണ്ട് മനോഹരമായി ഇന്ത്യയെ വരയ്ക്കുകയും അതിൽ 24 രാജ്യത്തെ ഷെയ്ഡായി എഴുതുകയും ചെയ്തതാണ് റെക്കോഡിന് അർഹനായത്. 4 മിനിറ്റ് 50 സെക്കൻഡ് കൊണ്ട്  തിരുത്തൽ വരുത്താതെയാണ് വരച്ചത്. 9 സെന്റീമീറ്റർ പൊക്കവും 8 സെന്റീമീറ്റർ  വീതിയുമാണ് ചിത്രത്തിന്റെ വലിപ്പം. 
ആലിയാട് പൂതാളംകുഴി  ഗോകുലത്തിൽ കർഷകനായ ഗോപിനാഥൻ നായരുടെയും അനിത കുമാരിയുടെയും മകനാണ് ദേവദത്തൻ. ശാലിനി ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top