സ്‌കൂൾ പ്രോജക്ടിൽ വായനയെ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

സാക്ഷരതാ മിഷന്റെ വായനദിന പരിപാടി മന്ത്രി വി ശിവൻകുട്ടി 
ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം സ്‌കൂളുകളിൽ പ്രോജക്ടിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന വായനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കുട്ടികളിൽ വായനശീലം വളർത്താൻ വായനയുടെ വസന്തമെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിക്കായി 12 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. അതിൽ പതിനായിരം പുസ്തകങ്ങൾക്ക് മുകളിൽ ശേഖരിച്ചിട്ടുള്ള സ്‌കൂളുകളിൽ പാർട്ട്‌ടൈം ലൈബ്രേറിയൻമാരെ നിയമിക്കും. സ്‌കൂൾ ലൈബ്രറിയുടെ ചുമതല അധ്യാപകർക്ക്‌ നൽകുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, സാക്ഷരതാ മിഷൻ ഡയറക്ടർ ഒ ജി ഒലീന തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News