25 April Thursday

സ്‌കൂൾ പ്രോജക്ടിൽ വായനയെ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

സാക്ഷരതാ മിഷന്റെ വായനദിന പരിപാടി മന്ത്രി വി ശിവൻകുട്ടി 
ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
സ്‌കൂളുകളിൽ പ്രോജക്ടിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന വായനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കുട്ടികളിൽ വായനശീലം വളർത്താൻ വായനയുടെ വസന്തമെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിക്കായി 12 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. അതിൽ പതിനായിരം പുസ്തകങ്ങൾക്ക് മുകളിൽ ശേഖരിച്ചിട്ടുള്ള സ്‌കൂളുകളിൽ പാർട്ട്‌ടൈം ലൈബ്രേറിയൻമാരെ നിയമിക്കും. സ്‌കൂൾ ലൈബ്രറിയുടെ ചുമതല അധ്യാപകർക്ക്‌ നൽകുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, സാക്ഷരതാ മിഷൻ ഡയറക്ടർ ഒ ജി ഒലീന തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top