21 വീടിന്റെ താക്കോൽ കൈമാറി

റഹിയാനത്ത് ബീവിക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഷീല വീടിന്റെ താക്കോൽ കൈമാറുന്നു


  ചിറയിൻകീഴ്  സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ പഞ്ചായത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ഗുണഭോക്താവായ റഹിയാനത്ത് ബീവിക്ക് താക്കോൽ കൈമാറി പഞ്ചായത്ത് പ്രസിഡന്റ്‌  എസ് ഷീല ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സർക്കാരിന്റെ  രണ്ടാം 100 ദിന കർമ പരിപാടിയിലൂടെ  പൂർത്തീകരിച്ച  21 ലൈഫ് ഭവനത്തിന്റെ താക്കോലാണ് കൈമാറിയത്.  69 വീടിന്റെ നിർമാണം ഇതിനോടകം പൂർത്തീകരിച്ചു. വൈസ് പ്രസിഡന്റ് ആർ പ്രകാശ് അധ്യക്ഷനായി. എം ഷിജു, അഫ്സൽ മുഹമ്മദ്, ഉദയ, ബീന രാജീവ്, സന്തോഷ്, യമുന, ജയന്തി സോമൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News