23 April Tuesday
ലൈഫ് പദ്ധതി

21 വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

റഹിയാനത്ത് ബീവിക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഷീല വീടിന്റെ താക്കോൽ കൈമാറുന്നു

 
ചിറയിൻകീഴ് 
സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ പഞ്ചായത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി. ഗുണഭോക്താവായ റഹിയാനത്ത് ബീവിക്ക് താക്കോൽ കൈമാറി പഞ്ചായത്ത് പ്രസിഡന്റ്‌  എസ് ഷീല ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന സർക്കാരിന്റെ  രണ്ടാം 100 ദിന കർമ പരിപാടിയിലൂടെ  പൂർത്തീകരിച്ച  21 ലൈഫ് ഭവനത്തിന്റെ താക്കോലാണ് കൈമാറിയത്.  69 വീടിന്റെ നിർമാണം ഇതിനോടകം പൂർത്തീകരിച്ചു. വൈസ് പ്രസിഡന്റ് ആർ പ്രകാശ് അധ്യക്ഷനായി. എം ഷിജു, അഫ്സൽ മുഹമ്മദ്, ഉദയ, ബീന രാജീവ്, സന്തോഷ്, യമുന, ജയന്തി സോമൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top