ബിജെപി വനിതാനേതാവ് സിപിഐ എമ്മിലേക്ക്

അജന്തയെ സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി 
അഡ്വ. ആർ ജയദേവൻ ഷാൾ അണിയിക്കുന്നു


നെടുമങ്ങാട്  ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കും. നെടുമങ്ങാട് നഗരസഭ നെട്ട വാർഡിലെ വനിതാ വാർഡുതല നേതാവും വാർഡിൽ ബിജെപി സ്ഥാനാർഥിയുമായിരുന്ന  പി അജന്തയാണ് ബിജെപി അംഗത്വം രാജിവച്ച് ഇടതു ചേരിയിൽ എത്തിയത്.    സ്വീകരണയോഗം സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. പൂവത്തൂർ ലോക്കൽ  സെക്രട്ടറി ആർ മധു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് സിന്ധു, കെ ആർ രഞ്ജിത് കൃഷ്ണ, മുൻ നെട്ട കൗൺസിലർ രേണുകാദേവി തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News