സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി വി ശിവൻകുട്ടി

യാത്രാ ഫ്യൂവൽസ് കിളിമാനൂർ ഡിപ്പോയിൽ മന്ത്രി വി ശിവൻകുട്ടി
ഉദ്ഘാടനം ചെയ്യുന്നു


കിളിമാനൂർ കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പൊതുമേഖലാ എണ്ണക്കമ്പനിയുമായി ചേർന്ന് കോർപറേഷൻ ആരംഭിച്ച യാത്രാ ഫ്യൂവൽസ് കിളിമാനൂർ ഡിപ്പോയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ, ജി ജി ഗിരി കൃഷ്ണൻ, എൻ സരളമ്മ, എൻ എസ് അജ്മൽ, വിനായക് മാലി, ആർ വിഷ്ണു, ജി മുരളീധരൻ, കെ എസ് ഗിരീഷ്, ഐ ജി ശ്രീജിത് തുടങ്ങിയവർ സംസാരിച്ചു. എക്സി. ഡയറക്ടർ ആർ ചന്ദ്രബാബു സ്വാഗതവും കെ കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News