പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ്‌ മന്ദിരം നാടിന് സമർപ്പിച്ചു

പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ്‌ മന്ദിരം മന്ത്രി കെ രാജൻ 
ഉദ്ഘാടനം ചെയ്യുന്നു


കിളിമാനൂർ വർക്കല മണ്ഡലത്തിലെ പള്ളിക്കൽ വില്ലേജിന് നിർമിച്ച സ്മാർട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി. വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസിനും സ്മാർട്ട് കെട്ടിടം എന്ന ആശയത്തിന്റെ ഭാഗമായി, വി ജോയ് എംഎൽഎയുടെ ശ്രമഫലമായാണ്‌ നിർമാണത്തിന് 44 ലക്ഷം രൂപ അനുവദിച്ചത്‌.    കലക്ടർ ഡോ. നവജ്യോത് ഗോസ, പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ബേബി സുധ, ഗീതാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം മാധവൻകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിഹാസ്, അഫ്സൽ, രമ്യ, വിവിധ പാർടി നേതാക്കളായ സജീവ് ഹാഷിം, മണിലാൽ, മോഹനൻ, വർക്കല സജീവ്, എ കെ നിസാർ, വർക്കല തഹസിൽദാർ കെ ജി മോഹൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News