വർക്കല മണ്ഡലത്തിൽ ചികിത്സാ 
ധനസഹായമായി 
68 ലക്ഷം രൂപ 
അനുവദിച്ചു



വർക്കല  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ വർക്കല മണ്ഡലത്തിലെ വിവിധ വില്ലേജുകളിലായി 362 രോഗികൾക്കായി 68 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. വി ജോയി എംഎൽഎ അറിയിച്ചു. വിവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ധനസഹായത്തിന്‌  അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ഹാജരാക്കണം. അപേക്ഷാഫോറം എംഎൽഎ ഓഫീസിൽനിന്ന്‌ സൗജന്യമായി ലഭിക്കും.   Read on deshabhimani.com

Related News