20 April Saturday

വർക്കല മണ്ഡലത്തിൽ ചികിത്സാ 
ധനസഹായമായി 
68 ലക്ഷം രൂപ 
അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
വർക്കല 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ വർക്കല മണ്ഡലത്തിലെ വിവിധ വില്ലേജുകളിലായി 362 രോഗികൾക്കായി 68 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. വി ജോയി എംഎൽഎ അറിയിച്ചു. വിവിധ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ധനസഹായത്തിന്‌  അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ഹാജരാക്കണം. അപേക്ഷാഫോറം എംഎൽഎ ഓഫീസിൽനിന്ന്‌ സൗജന്യമായി ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top