സൗരതേജസ് 
പദ്ധതിയിൽ 
സ്‌പോട്ട്‌ രജിസ്ട്രേഷൻ



തിരുവനന്തപുരം ഗാർഹിക ആവശ്യങ്ങൾക്കായി സബ്സിഡിയോടുകൂടി സൗരോർജ പ്ലാന്റ് സ്ഥാപിക്കാനുള്ള അനർട്ടിന്റെ സൗരതേജസ് പദ്ധതിയിൽ സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാൻ അവസരം.  പാറശാല നെടുവാൻവിളയിൽ ഊർജമിത്ര ഓഫീസിൽ ചൊവ്വയും ബുധനും രാവിലെ 10  മുതൽ അഞ്ച്  വരെയാണ് രജിസ്ട്രേഷൻ. 1,225 രൂപ ഓൺലൈനായി അടച്ച്  അവസരം പ്രയോജനപ്പെടുത്താം. രജിസ്ട്രേഷന്‌ വരുന്നവർ കൺസ്യൂമർ നമ്പർ, മീറ്റർ റീഡിങ് റസീപ്റ്റ്, ആധാർ കാർഡ്, ഫോൺ മുതലായവ കൊണ്ടുവരണം.  ഫോൺ:- 9188328137, 9188326137.   Read on deshabhimani.com

Related News