രാപ്പകൽ സമരം സമാപിച്ചു

രാപ്പകൽ സമരം വി അനൂപ് ഉദ്ഘാടനം ചെയ്യുന്നു


കോവളം കർഷകർക്കൊപ്പം കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച  രാപ്പകൽ ഐക്യദാർഢ്യ സമരം സമാപിച്ചു.     സമാപന യോഗം വി അനൂപ് ഉദ്ഘാടനം ചെയ്തു. മണിക്കുട്ടൻ അധ്യക്ഷനായി. മുബാറക് ഷാ, വെങ്ങാനൂർ മോഹനൻ, ശിജിത് ശിവസ് തുടങ്ങിയവർ സംസാരിച്ചു.  രാപ്പകൽ ഐക്യദാർഢ്യ സമരം ശനിയാഴ്ച സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക സെമിനാർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ ഉദ്ഘാടനം ചെയ്തു.   കർഷക സെമിനാർ കർഷകർക്കൊപ്പം കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ ഐക്യദാർഢ്യ സമരത്തോടനുബന്ധിച്ച് കാർഷിക സെമിനാർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ ഉദ്ഘാടനം ചെയ്തു.     സെമിനാറിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം കോവളം ഏരിയ കമ്മിറ്റി അംഗവുമായ എം വി മൻമോഹൻ, ഏരിയ കമ്മിറ്റി അംഗം വണ്ടിത്തടം മധു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ, സെക്രട്ടറി മുബാറക് ഷാ എന്നിവർ സംസാരിച്ചു. കർഷകർക്ക് ഐക്യദാർഢ്യമായി ദീപം തെളിച്ചു. Read on deshabhimani.com

Related News