19 April Friday
ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ

രാപ്പകൽ സമരം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

രാപ്പകൽ സമരം വി അനൂപ് ഉദ്ഘാടനം ചെയ്യുന്നു

കോവളം
കർഷകർക്കൊപ്പം കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച  രാപ്പകൽ ഐക്യദാർഢ്യ സമരം സമാപിച്ചു. 
   സമാപന യോഗം വി അനൂപ് ഉദ്ഘാടനം ചെയ്തു. മണിക്കുട്ടൻ അധ്യക്ഷനായി. മുബാറക് ഷാ, വെങ്ങാനൂർ മോഹനൻ, ശിജിത് ശിവസ് തുടങ്ങിയവർ സംസാരിച്ചു. 
രാപ്പകൽ ഐക്യദാർഢ്യ സമരം ശനിയാഴ്ച സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക സെമിനാർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ ഉദ്ഘാടനം ചെയ്തു.
 
കർഷക സെമിനാർ
കർഷകർക്കൊപ്പം കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ ഐക്യദാർഢ്യ സമരത്തോടനുബന്ധിച്ച് കാർഷിക സെമിനാർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്‌ ഉദ്ഘാടനം ചെയ്തു. 
   സെമിനാറിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം കോവളം ഏരിയ കമ്മിറ്റി അംഗവുമായ എം വി മൻമോഹൻ, ഏരിയ കമ്മിറ്റി അംഗം വണ്ടിത്തടം മധു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മണിക്കുട്ടൻ, സെക്രട്ടറി മുബാറക് ഷാ എന്നിവർ സംസാരിച്ചു. കർഷകർക്ക് ഐക്യദാർഢ്യമായി ദീപം തെളിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top