നെടുമുടി വേണു കഥാപാത്രങ്ങളുടെ മർമമറിഞ്ഞ അഭിനേതാവ്: മന്ത്രി

വയലാർ രാമവർമ സാംസ്കാരികവേദി സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണത്തിൽ മന്ത്രി ജി ആർ അനിൽ സംസാരിക്കുന്നു


തിരുവനന്തപുരം കഥാപാത്രങ്ങളുടെ മർമമറിഞ്ഞ അഭിനേതാവായിരുന്നു നെടുമുടി വേണുവെന്ന്    മന്ത്രി ജി ആർ അനിൽ. വയലാർ രാമവർമ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ എം എൻ വി ജി അടിയോടി ഹാളിൽ സംഘടിപ്പിച്ച "അനന്തപുരിയുടെ നെടുമുടി വേണുവിന് ആദരാഞ്ജലികൾ'  അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷനായി.   ജോർജ് ഓണക്കൂർ, വിളപ്പിൽ രാധാകൃഷ്ണൻ, വിന്ദുജ മേനോൻ, കല്ലിയൂർ ശശി, വിമല മേനോൻ, എസ് ആർ കൃഷ്ണകുമാർ, അഡ്വ. ഹരികുമാർ,  ഗിരീഷ് കാവാലം, ഡോ. എം ആർ തമ്പാൻ, മണക്കാട് ഗോപൻ, ഷീല എബ്രഹാം,  സുകു പാൽക്കുളങ്ങര, സബീർ തിരുമല,  ജയശ്രീ ഗോപാലകൃഷ്ണൻ,   വിജയകുമാർ,  സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, വയലാർ രാമവർമ സാംസ്കാരികവേദി വൈസ് പ്രസിഡന്റ്  ശ്രീവത്സൻ നമ്പൂതിരി, ഗോപൻ  ശാസ്തമംഗലം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News